മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജൂ​ണി​യ​ർ ചേം​ബ​റി​ന്‍റെ ആ​ദ​ര​വ്
Wednesday, November 30, 2022 12:43 AM IST
ചെ​മ്പേ​രി: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ജെ​സി​ഐ) ചെ​മ്പേ​രി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. അ​രനൂ​റ്റാ​ണ്ടി​ലേ​റെ മാ​ധ്യ​മ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​യ്യാ​വൂ​രി​ലെ തോ​മ​സ് അ​യ്യ​ങ്കാ​നാ​ൽ, ചെ​മ്പേ​രി​യി​ലെ ബേ​ബി സെ​ബാ​സ്റ്റ്യ​ൻ പൂ​വേ​ലി​ൽ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്.
ചെ​മ്പേ​രി ജെ​സി​ഐ​യു​ടെ കു​ടും​ബ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​മ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പെ​രി​ങ്ങോം സി​ആ​ർ​പി​എ​ഫ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് ഡൊ​മി​നി​ക് മു​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ജോ​സ​ഫ് പി​ണ​ക്കാ​ട്ട്, ബി​നോ​യ് അ​ടു​പ്പു​ക​ല്ലി​ങ്ക​ൽ, ജി​ജി ക​ടു​വാ​തൂ​ക്കി​ൽ, സു​നി​ൽ പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബേ​ബി സെ​ബാ​സ്റ്റ്യ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സ​ണ്ണി കു​ളി​രാ​നി, ഷാ​ജി വ​ട​ക്കേ​കു​ന്നും​പു​റം, തോ​മ​സ് ചാ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.