വീ​ട് കു​ത്തി​ത്തു​റ​ന്ന് ഏ​ഴ​ര പ​വ​നും 22,000 രൂ​പ​യും ക​വ​ർ​ന്നു
Wednesday, November 30, 2022 12:42 AM IST
മ​യ്യി​ൽ: മ​യ്യി​ൽ കോ​ട്ട​പ്പൊ​യി​ലി​ൽ വീ​ട്ടി​ൽ​നി​ന്ന് ഏ​ഴ​ര പ​വ​ൻ സ്വ​ർ​ണ​വും 22,000 രൂ​പ​യും ക​വ​ർ​ന്നു. കോ​ട്ട​പ്പൊ​യി​ലി​ലെ മാ​ട്ടു​ക്കാ​ര​ന്‍റ​ക​ത്ത് അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. കു​ളി​മു​റി​യു​ടെ വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് കി​ട​പ്പു​മു​റി​യു​ടെ അ​ല​മാ​ര​യി​ൽ​നി​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. അ​ല​മാ​ര​യു​ടെ മു​ക​ളി​ൽ വ​ച്ച താ​ക്കോ​ലെ​ടു​ത്ത് തു​റ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ഈ ​മു​റി​യി​ൽ​ത്ത​ന്നെ​യാ​ണ് കി​ട​ന്നു​റ​ങ്ങി​യ​ത്. പു​ല​ർ​ച്ചെ നാ​ലോ​ടെ അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ മ​ക​ൾ എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്.
വി​വ​ര​മ​റി​ഞ്ഞ് മ​യ്യി​ൽ സി​ഐ ടി.​പി. സു​മേ​ഷ്, എ​സ്ഐ പി.​പി. ഗോ​വി​ന്ദ​ൻ, എ​എ​സ്ഐ പ്ര​ദീ​പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.