കെ​വി​ആ​ർ ഗ്രൂ​പ്പ് ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ
Wednesday, November 30, 2022 12:42 AM IST
ക​ണ്ണൂ​ർ: വാ​ഹ​ന വി​പ​ണ​ന രം​ഗ​ത്തെ അ​തി​കാ​യ​ന്മാ​രാ​യ കെ​വി​ആ​ർ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ. 1997ൽ ​കോ​ഴി​ക്കോ​ട് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് ക​ണ്ണൂ​ർ, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​യി വി​വി​ധ ഡീ​ല​ർ​ഷി​പ്പു​ക​ളി​ലേ​ക്ക് വ്യാ​പി​ച്ച ക​ന്പ​നി​യു​ടെ 25ാം വാ​ർ​ഷി​ക​ത്തി​ൽ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും സ​മ്മാ​ന​പ​ദ്ധ​തി​ക​ളു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. കെ​വി​ആ​ർ ഗ്രൂ​പ്പ് ഷോ​റൂ​മു​ക​ളി​ൽ​നി​ന്നു​ള്ള പ​ർ​ച്ചേ​സു​ക​ളി​ൽ​നി​ന്നു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കും. കൂ​ടാ​തെ, എ​ല്ലാ വാ​ഹ​ന പ​ർ​ച്ചേ​സു​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 50 പ​വ​ൻ സ്വ​ർ​ണം​വ​രെ ബം​ബ​ർ സ​മ്മാ​ന​വും ന​ൽ​കും.
ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​ലും വി​ൽ​പ​നാ​ന​ന്ത​ര സേ​വ​ന​ങ്ങ​ളി​ലും പു​ല​ർ​ത്തു​ന്ന വി​ശ്വാ​സ്യ​ത​യാ​ണ് 25 വ​ർ​ഷം തി​ക​യ്ക്കാ​ൻ ക​ന്പ​നി​യെ പ്രാ​പ്ത​മാ​ക്കി​യ​തെ​ന്ന് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സു​ജി​ത്ത് റാം ​പാ​റ​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബ​ജാ​ജ് ടു ​വീ​ല​ർ, ത്രീ ​വീ​ല​ർ, കെ​ടി​എം, ഹു​സ്ക്വ​ർ​ണ, ചേ​ത​ക്, ജീ​പ്പ്, ടാ​റ്റ മോ​ട്ടോ​ർ​സ്, ഹ്യൂ​ണ്ടാ​യ്, ആ​ഥ​ർ തു​ട​ങ്ങി​യ​വ​യു​ടെ അം​ഗീ​കൃ​ത ഡീ​ല​റും കാ​നോ​ൺ, ഹ്യൂ​ണ്ടാ​യ് മൊ​ബീ​സ് എ​ന്നി​വ​യു​ടെ അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​രും ഉ​ത്ത​ര​കേ​ര​ള​ത്തി​ൽ ബ​ജാ​ജ് ടു ​വീ​ല​ർ, ത്രീ ​വീ​ല​ർ സ്പെ​യ​ർ പാ​ർ​ട്സു​ക​ളു​ടെ ഹോ​ൾ​സെ​യി​ൽ വി​ത​ര​ണ​ക്കാ​രു​മാ​ണ് കെ​വി​ആ​ർ ഗ്രൂ​പ്പ്. സേ​വ​ന​രം​ഗ​ത്ത് മി​ക​ച്ച മാ​തൃ​ക കാ​ട്ടാ​റു​ള്ള ക​ന്പ​നി എ​ല്ലാ വ​ർ​ഷ​വും പ​ഠ​ന​ത്തി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ത്താ​റു​ണ്ട്. ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ സു​നീ​ത് റാം ​പാ​റ​യി​ൽ, സി​ഇ​ഒ ബി​ജു രാ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ സു​നി​ൽ കു​മാ​ർ, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ എ​ൻ.​ടി. ജ​യ​രാ​ജ​ൻ എ​ന്നി​വ​രും പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.