സി​ബി​എ​സ്ഇ അ​ത്‌​ല​റ്റി​ക് മീ​റ്റ് മാ​ങ്ങാ​ട്ടു​പ​റ​മ്പി​ല്‍
Wednesday, November 30, 2022 12:40 AM IST
ക​ണ്ണൂ​ര്‍: സി​ബി​എ​സ്ഇ ക​ണ്ണൂ​ര്‍ സ​ഹോ​ദ​യ സ്‌​കൂ​ള്‍ കോം​പ്ല​ക്‌​സ് വാ​ർ​ഷി​ക അ​ത്‌​ല​റ്റി​ക് മീ​റ്റ് ഡി​സം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ മാ​ങ്ങാ​ട്ടു​പ​റ​മ്പ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ന​ട​ക്കും. മീ​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ര്‍ മേ​ഖ​ല ക്രൈം​ബ്രാ​ഞ്ച് എ​സ്പി പി.​പി സ​ദാ​ന​ന്ദ​ന്‍ ര​ണ്ടി​ന് രാ​വി​ലെ ഒ​മ്പ​തി​ന് നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ലോ​ക ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​നും ധ്യാ​ന്‍​ച​ന്ദ് പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ കെ.​സി.​ലേ​ഖ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ക​ണ്ണൂ​ര്‍- കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള 1400 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. 58 ഇ​ന​ത്തി​ലാ​യി​രി​ക്കും മ​ത്സ​രം. മീ​റ്റി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ബ്ര​ദ​ർ എം.​പി. ബി​ജു സി​എ​സ്ടി, ഡോ. ​മ​നു ജോ​സ​ഫ് വാ​ഴ​പ്പ​ള്ളി എ​ന്നി​വ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​ണ്. കൂ​ടാ​തെ ക​ണ്ണൂ​ർ സ​ഹോ​ദ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​സം​ഘാ​ട​ക​രാ​യി​രി​ക്കും. മ​ത്സ​രാ​ർ​ഥി​ക​ൾ, ടീം ​മാ​നേ​ജ​ർ​മാ​ർ, ഒ​ഫീ​ഷ്യ​ൽ​സ്, മീ​ഡി​യ, ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ, വി​വി​ധ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ടം, റ​സ്റ്റ് റൂ​മു​ക​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം മൂ​ന്നി​ന് വൈ​കു​ന്നേ​രം ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി ആ​ര്‍. മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബ്ര​ദ​ർ ഡോ.​റ​ജി സ്ക​റി​യ (പ്രി​ൻ​സി​പ്പ​ൽ മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ), കെ.​പി.​സു​ബൈ​ർ (പ്ര​സി​ഡ​ന്‍റ്, ക​ണ്ണൂ​ർ സ​ഹോ​ദ​യ), എ. ​ബാ​ല​കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ, ക​ണ്ണൂ​ർ സ​ഹോ​ദ​യ), പി.​പി.​പ്ര​ദ്യു​മ്ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഈ ​വ​ർ​ഷ​ത്തെ മേ​ള​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നാ​ണ്.