ക്രൈ​സ്ത​വ​ർ​ക്ക് രാ​ഷ്‌ട്രീയ ഇ​ച്ഛാ​ശ​ക്തി ഉ​ണ്ടാ​ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Tuesday, November 29, 2022 12:40 AM IST
വാ​യാ​ട്ടു​പ​റ​ന്പ്: ജ​നാ​ധി​പ​ത്യ​ത്തി​ൽ വോ​ട്ടി​നാ​ണ് പ്രാ​ധാ​ന്യ​മെ​ന്നും അ​തി​നാ​ൽ ക്രൈ​സ്ത​വ​ർ ഒ​രു സം​ഘ​ടി​ത​ശ​ക്തി​യാ​യി രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​യാ​ട്ടു​പ​റ​മ്പ് ഇ​ട​വ​ക അ​ല്മാ​യ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. എ​ല്ലാ കാ​ര്യ​ങ്ങ​ളും വ​ർ​ഗീ​യ​മാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്കു​വേ​ണ്ടി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​രു​ക​ളാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന​ത്. ഇ​വി​ടെ ക്രൈ​സ്ത​വ​ർ സം​ഘ​ടി​ച്ചാ​ൽ മാ​ത്ര​മേ നി​ല​നി​ൽ​പ്പ് സാ​ധ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.
ഇ​ട​വ​ക നി​ർ​മി​ച്ചു​ന​ൽ​കു​ന്ന നാ​ല് ഭ​വ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ശി​ല​യു​ടെ ആ​ശീ​ർ​വാ​ദ​ക​ർ​മ​വും ആ​ർ​ച്ച്‌​ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. എ​കെ​സി​സി അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും എ​കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഫാ. ​എ​ബി​ൻ വാ​ഴ​ക്കു​ഴ​യി​ൽ, ജ​യ്സ​ൺ അ​ട്ടാ​റി​മാ​ക്ക​ൽ, മാ​ത്യു പു​ത്ത​ൻ​പു​ര, ജേ​ക്ക​ബ് വ​ള​യ​ത്ത്, തോ​മ​സ് ഇ​ട​മ​റ്റം, ജോ​സ് കു​ന്നേ​ൽ, റ​സ്റ്റി​ൻ ചെ​റി​യ​മു​ക്ക​ട, സെ​ബാ​സ്റ്റ്യ​ൻ പ​റ​മ്പി​ൽ, ജി​മ്മി മേ​ലു​ക്കു​ന്നേ​ൽ 0 നേ​തൃ​ത്വം ന​ൽ​കി.