ചെ​റു​കു​ന്ന് ഗ​വ. ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ എച്ച്എസ്എസ് കെട്ടിട ഉദ്ഘാടനം
Tuesday, November 29, 2022 12:40 AM IST
ക​ണ്ണൂ​ർ: ചെ​റു​കു​ന്ന് ഗ​വ. ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച കെ​ട്ടി​ടം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം ഒ​രു​ക്കി​യ​ത്. ഹൈ​സ്‌​കൂ​ൾ ബ്ലോ​ക്കി​ൽ താ​ഴ​ത്തെ നി​ല​യി​ൽ ആ​റ് ക്ലാ​സ് മു​റി​ക​ൾ, ലാ​ബ്, സ്റ്റോ​ർ റൂം, ​ഒ​ന്നാം നി​ല​യി​ൽ നാ​ല് ക്ലാ​സ് മു​റി​ക​ൾ എ​ന്നി​വ​യാ​ണു​ള്ള​ത്. ഇ​രു​നി​ല​ക​ളി​ലും മൂ​ന്നു ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ വാ​പ്‌​കോ​സ് ലി​മി​റ്റ​ഡ് ആ​ണ് പ്ര​വൃ​ത്തി​യു​ടെ സാ​ങ്കേ​തി​ക മേ​ൽ​നോ​ട്ട​വും നി​ർ​വ​ഹ​ണ​വും ന​ട​ത്തി​യ​ത്. എം. ​വി​ജി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.