പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Tuesday, November 29, 2022 12:40 AM IST
പ​യ്യ​ന്നൂ​ർ: രാ​ജ്യ​ത്തെ ഏ​റ്റ​വു​മ​ധി​കം സ്‌​കൂ​ളു​ക​ളു​ള്ള കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നി​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോപാ​ൽ. പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും പ്രോ​ജ​ക്ട് പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ​ങ്കാ​ളി​ത്ത​മു​ള്ള രീ​തി​യി​ലാ​ണ് സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് ത​യാ​റാ​ക്കി​യ​ത്. പ്രീ-​പ്രൈ​മ​റി ത​ലം മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ത​ലം വ​രെ സ​മ​ഗ്ര​മാ​യി സ്പ​ർ​ശി​ക്കു​ന്ന വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
പ്രീ-​പ്രൈ​മ​റി കു​ട്ടി​ക​ളു​ടെ ക​ലാ​രം​ഗ​ത്തെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നാ​യി പ്രീ ​പ്രൈ​മ​റി ക​ലോ​ത്സ​വം സ്‌​കൂ​ൾ, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ജ​നു​വ​രി​യി​ൽ ന​ട​ക്കും. പ്രീ ​പ്രൈ​മ​റി പാ​ഠ്യ പ​ദ്ധ​തി ഏ​കീ​ക​രി​ക്കു​ക യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​സ് സി​ഇ​ആ​ർ​ടി പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കി ടീ​ച്ച​ർ​മാ​രെ അ​തി​ന​നു​സൃ​ത​മാ​യി ശാ​ക്തീ​ക​രി​ക്കും.
പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് അ​ധ്യാ​പ ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന വി​പു​ല​മാ​യ ശാ​സ്ത്ര ലാ​ബ് ഒ​രു​ക്കും. എ.​കെ. കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കൂ​ക്കാ​നം റ​ഹ്മാ​ൻ പ്രോ​ജ​ക്ട് ഏ​റ്റു​വാ​ങ്ങി.