അ​ര്‍​ജ​ന്‍റീ​ന​യു​ടെ തോ​ൽ‌​വി​യി​ൽ ക​ര​ഞ്ഞ നി​ബ്രാ​സ് ക​ളി കാ​ണാ​ൻ ഖ​ത്ത​റി​ലേ​ക്ക്
Tuesday, November 29, 2022 12:39 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഇ​ഷ്ട ടീ​മാ​യ അ​ർ​ജ​ന്‍റീ​ന ആ​ദ്യ ക​ളി​യി​ൽ തോ​റ്റ​പ്പോ​ൾ വി​ങ്ങി​പ്പൊ​ട്ടി​യ മ​ണി​യ​നോ​ടി​യി​ലെ ടി. ​നി​ബ്രാ​സ് എ​ന്ന 14 വ​യ​സു​കാ​ര​ൻ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണാ​ൻ ഖ​ത്ത​റി​ലേ​ക്ക് പോ​കു​ന്നു. പ​യ്യ​ന്നൂ​ർ സ്മാ​ർ​ട്ട് ട്രാ​വ​ൽ​സാ​ണ് കു​രു​ന്നു​ഫു​ട്ബോ​ൾ ആ​രാ​ധ​ക​ന് ടി​ക്ക​റ്റും താ​മ​സ​സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കു​ന്ന​ത്. ഉ​ദി​നൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന നി​ബ്രാ​സ് മെ​സി​യു​ടെ ടീം ​ആ​ദ്യ ക​ളി​യി​ൽ തോ​റ്റ​തി​ൽ മ​നം​നൊ​ന്ത് ക​ര​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. മ​ണി​യ​നൊ​ടി​യി​ലെ ടി.​നൗ​ഫ​ലി​ന്‍റെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്.
അ​ര്‍​ജ​ന്‍റീ​ന​യു​ടെ തോ​ൽ‌​വി​യി​ൽ വി​തു​മ്പി​ക്ക​ര​ഞ്ഞ് ‘ഇ​നി​യും ക​ളി ബാ​ക്കി​യു​ണ്ട് ക​ഴി​ഞ്ഞി​ട്ടി​ല്ല’​എ​ന്ന് ചെ​റു​പു​ഞ്ചി​രി ക​ല​ര്‍​ന്ന വി​ഷ​മ​ത്തോ​ടെ നി​ബ്രാ​സ് പ​റ​ഞ്ഞ​പ്പോ​ള്‍ കൂ​ട്ടു​കാ​രെ​ല്ലാം ത​മാ​ശ​യാ​ക്കി​യി​രു​ന്നു. തൊ​ട്ട​ടു​ത്ത നി​മി​ഷം ഉ​ള്ളി​ല്‍ അ​ട​ക്കി​പ്പി​ടി​ച്ച വി​ഷ​മം പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു നി​ബ്രാ​സ് പ്ര​ക​ടി​പ്പി​ച്ച​ത്. നി​ബ്രാ​സി​ന്‍റെ ഈ ​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.  
 മ​ലേ​ഷ്യ​യി​ലു​ള്ള പി​താ​വ് ടി.​ നൗ​ഫ​ലും ക​ടു​ത്ത അ​ര്‍​ജ​ന്‍റീ​ന​യു​ടെ ആ​രാ​ധ​ക​നാ​ണ്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് സ​മ​യ​ത്ത് ഇ​വ​രു​ടെ വീ​ടി​ന്‍റെ മ​തി​ൽ മു​ഴു​വ​ൻ അ​ർ​ജ​ന്‍റീ​ന​യു​ടെ പ​താ​ക​യു​ടെ നി​റം കൊ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ജ​ന്‍റീ​നി​യ​ൻ ആ​രാ​ധ​ക​ർ നി​ബ്രാ​സി​ന് പ​ത്തോ​ളം ജ​ഴ്‌​സി​ക​ൾ, ഫു​ട്ബോ​ളു​ക​ൾ, ബൂ​ട്ട് എ​ന്നി​വ സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്നു.