ഫാ. ​ജോ​സ​ഫ് ആ​നി​ത്താ​ന​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Tuesday, November 29, 2022 12:39 AM IST
ക​രു​ണാ​പു​രം: ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ്സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​നി​ത്താ​ന​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. സ​മൂ​ഹ ദി​വ്യ​ബ​ലിയി​ൽ ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, ജൂ​ബി​ലേ​റി​യ​ൻ ഫാ. ​ജോ​സ​ഫ് ആ​നി​ത്താ​നം, വൈ​ദി​ക​ർ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി​രു​ന്നു.
തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​രി​ക്കൂ​ർ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് ജോ​ർ​ജ് വ​ലി​യ​മ​റ്റം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി, പാ​ലാ കൗ​ൺ​സ​ലിം​ഗ് സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ ഫാ.​സി​ബി ആ​നി​ത്താ​നം, മു​ൻ വി​കാ​രി ഫാ. ​ജി​യോ പു​ളി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ത​ങ്ക​മ്മ സ​ണ്ണി, ഷേ​ർ​ലി കൊ​ങ്ങ​ൻ​പു​ഴ​ക്കാ​ല​യി​ൽ, കു​ന്നോ​ത്ത് ന​സ്ര​ത്ത് ജ​ന​റ​ലേ​റ്റ് സു​പ്പീ​രി​യ​ർ ജ​ന​റാ​ൾ സി​സ്റ്റ​ർ ജ​സീ​ന്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ജോ​സ​ഫ് ആ​നി​ത്താ​നം മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. സ​ൺ​ഡേ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സി​ബി കു​ന്നേ​ൽ സ്വാ​ഗ​ത​വും ട്ര​സ്റ്റി ജോ​ജി പു​ളി​ച്ച​മാ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.