മ​ദ്യ​പി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ ആം​ബു​ല​ന്‍​സ് ന​ഴ്‌​സി​നെ​തി​രേ കേ​സ്
Monday, November 28, 2022 1:14 AM IST
പ​രി​യാ​രം: രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളോ​ട് മ​ദ്യ​പി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ ആം​ബു​ല​ന്‍​സ് സ്റ്റാ​ഫ് ന​ഴ്സി​നെ​തി​രേ കേ​സ്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന​ടു​ത്ത് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ആം​ബു​ല​ന്‍​സി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ ചെ​റു​പു​ഴ സ്വ​ദേ​ശി ജോ​മോ​നെ (43)തി​ന​രെ​യാ​ണ് പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​യേ​യും കൊ​ണ്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ജോ​മോ​ൻ ബ​ന്ധു​ക്ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. തു​ട​ര്‍​ന്ന്, രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ജോ​മോ​നെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.