പേരാവൂർ: വിലക്കയറ്റത്തിനെതിരെ പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാഎക്സിക്യൂട്ടീവ് അംഗം വി.എം. രഞ്ജുഷ, ബ്ലോക്ക് സെക്രട്ടറി കെ. സാജിർ, മണ്ഡലം സെക്രട്ടറി ഷറഫുദ്ദീൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ചെക്കിയാട്ട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. വിജയൻ, വാർഡ്മെമ്പർ നൂറുദ്ദീൻ മുള്ളോരിക്കൽ, വാസു, ജലാൽ, ഫൈനാസ് എന്നിവർ പ്രസംഗിച്ചു.
ജിമ്മി ജോർജ് പവലിയൻ ഉദ്ഘാടനം 30ന്
പേരാവൂർ: പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ജിമ്മി ജോർജ് സ്റ്റേഡിയത്തില പവലിയൻ 30ന് ഉദ്ഘാടനം ചെയ്യും. കായിക താരങ്ങൾക്കുള്ള ഡ്രസിംഗ് റൂമും സ്റ്റേഡിയം കമ്മിറ്റി ഓഫീസും ഇതോടൊപ്പം തുറന്നു നൽകും. രാവിലെ 9.45ന് നടക്കുന്ന ചടങ്ങിന് സ്കൂൾ മാനേജർ റവ.ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിക്കും. സണ്ണി ജോസഫ് എംഎൽഎ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ, മുഖ്യാധ്യാപകൻ വി.വി. തോമസ്, ജിമ്മി ജോർജിന്റെ സഹോദരങ്ങൾ, സ്റ്റേഡിയം കമ്മിറ്റി അംഗങ്ങൾ, കായിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.