പ്രാ​യം കി​ത​ച്ച സൗ​ഹൃ​ദയാ​ത്ര
Monday, November 28, 2022 1:10 AM IST
പ​യ്യാ​വൂ​ർ: അ​രനൂ​റ്റാ​ണ്ട് മു​ന്പു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ കെ​ട്ടു​റ​പ്പി​ന്മേ​ലാ​ണ് പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​ലെ 1977 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ സ​ഹ​പാ​ഠി​ക​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം ഏ​ക​ദി​ന യാ​ത്ര​യ്ക്ക് പു​റ​പ്പെ​ട്ട​ത്. പ​ഴ​യ ഓ​ർ​മ​ക​ളും പേ​റി കു​പ്പം പു​ഴ​യി​ലൂ​ടെ ന​ട​ത്തി​യ യാ​ത്ര​യി​ൽ ഒ​രി​ക്ക​ൽ പോ​ലും അ​വ​ർ ത​ള​ർ​ന്നി​ല്ല. പാ​ട്ടു​പാ​ടി​യും ചു​വ​ടു വ​ച്ചും അ​വ​ർ ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ളെ പു​ഴ​യി​ലൊ​ഴു​ക്കി. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച ബോ​ട്ട് യാ​ത്ര വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​വ​സാ​നി​ച്ച​ത്. സു​ഹൃ​ദ്സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ​യ്യാ​വൂ​ർ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ത​മ്പി, ട്ര​ഷ​റ​ർ വി.​സി. ജോ​സ​ഫ്, ആ​ർ.​കെ. മാ​നു​വ​ൽ, വി.​കെ. ജോ​ൺ, വി​ൻ​സെ​ന്‍റ്, കെ.​ടി. സി​റി​യ​ക്, സി​റി​യ​ക് ക​ള​പ്പു​ര, എം.​ജെ. ജോ​സ​ഫ്, സു​ഗ​ത​ൻ, പി.​സി. ലി​സ​മ്മ പ്ര​സം​ഗി​ച്ചു.