അ​ടി​തെ​റ്റി​യ ച​വി​ട്ടുനാ​ട​കം
Sunday, November 27, 2022 4:22 AM IST
ക​ണ്ണൂ​ർ: ച​വി​ട്ടു​നാ​ട​ക​ത്തി​ൽ പ​ല ടീ​മു​ക​ൾ​ക്കും അ​ടി​തെ​റ്റി. സെ​ന്‍റ് തെ​രേ​സാ​സ് എ​ഐ​എ​ച്ച്എ​സ്എ​സി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ ടൈ​ലി​ട്ട ത​റ​യി​ൽ ആ​ഞ്ഞു​ച​വി​ട്ടി​യ കു​ട്ടി​ക​ളി​ൽ പ​ല​ർ​ക്കും താ​ളം പി​ഴ​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ം മ​ത്സ​ര​ത്തി​നെ​തി​രെ​യാ​ണ് കു​ട്ടി​ക​ളു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും ഈ ​ആ​ക്ഷേ​പം. എ​ട്ട് വ​ർ​ഷ​ത്തോ​ളം തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ന്‍റെ അ​വ​ത​ര​ണ​ത്തി​നി​ട​യി​ലും ഒ​രു കു​ട്ടി അ​ടി​തെ​റ്റി വീ​ണു. ര​ണ്ടാം സ്ഥാ​ന​വു​മാ​യാ​ണ് അ​വ​ർ വേ​ദി​യി​ൽ നി​ന്നി​റ​ങ്ങി​യ​ത്.

വ​ഴു​ക്ക​ലു​ള്ള ത​റ​യാ​യ​തി​നാ​ലാ​ണ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കാ​തെ പോ​യ​തെ​ന്നും അ​പ്പീ​ൽ ന​ൽ​കു​മെ​ന്നും ടീം ​മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.മൊകേരി രാ​ജീ​വ് ഗാ​ന്ധി എ​ച്ച്എ​സ്എ​സായിരുന്നു ഒ​ന്നാ​മ​ത്. പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ത​റ​യി​ൽ കാ​ർ​പ്പെ​റ്റ് വി​രി​ച്ചാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​തി​ൽ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു.