ല​ഹ​രി വി​ല്പ​ന സം​ഘ​ങ്ങ​ൾ​: ക​ർ​ശ​ന ന​ട​പ​ടി​ക്ക് നിർദേശം
Sunday, November 27, 2022 4:22 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ല​ഹ​രി വി​ല്പ​ന സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ക്ക​ശ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. ഇ​തി​നാ​യി എ​ക്സൈ​സും പോ​ലീ​സും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ നി​ർ​ദേ​ശം ന​ൽ​കി. ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​വി​ൽ ന​ല്ല​നി​ല​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ന് കാ​ര്യ​ക്ഷ​മ​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും എം.​വി​ജി​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​യ​മ​സ​ഭാ മ​ണ്ഡ​ലം ത​ല​ത്തി​ൽ അ​വ​ലോ​ക​നം ന​ട​ത്ത​ണ​മെ​ന്ന് കെ.​പി.​മോ​ഹ​ന​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ല്യാ​ശേ​രി​യി​ൽ അ​ണ്ട​ർ പാ​സ് നി​ർ​മി​ക്ക​ണം

മ​ട​ക്ക​ര-​മാ​ട്ടൂ​ൽ, തെ​ക്കു​മ്പാ​ട് പാ​ല​ങ്ങ​ൾ​ക്ക​ടി​യി​ൽ അ​ടി​ഞ്ഞ്കൂ​ടി​യ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.​വി​ജി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് (പാ​ല​ങ്ങ​ൾ) വ​കു​പ്പി​നോ​ട് ജി​ല്ലാ ക​ള​ക്‌​ട​ർ നി​ർ​ദേ​ശി​ച്ചു. ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്യാ​ശേ​രി​യി​ൽ അ​ണ്ട​ർ​പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​നി​രു​വ​ശ​വും അ​ഞ്ച് മീ​റ്റ​റോ​ളം താ​ഴ്ച​യു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​ത് വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​ക്കും. എ​ടാ​ട്ട് അ​ണ്ട​ർ​പാ​സ് അ​നു​വ​ദി​ക്കാ​മെ​ന്ന നേ​ര​ത്തെ ന​ൽ​കി​യ ഉ​റ​പ്പ് ദേ​ശീ​യ പാ​ത അ​ധി​കൃ​ത​ർ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ലാ​ത്ത​റ-​പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കാ​നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​യി​ക്ക​ര ഹാ​ർ​ബ​ർ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ൾ നീ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ർ റെ​യി​ൽ​വെ സ്‌​റ്റേ​ഷ​നി​ൽ പ്രീ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ 10 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​ർ​ടി​ഒ​ക്ക് ജി​ല്ലാ ക​ല​ക്‌​ട​ർ നി​ർ​ദേ​ശ​നം ന​ൽ​കി.

യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ല​ക്‌​ട​ർ എ​സ്.​ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള​ളി, കെ.​പി.​മോ​ഹ​ന​ൻ, അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ്, എം ​വി​ജി​ൻ, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ ഡി.​ആ​ർ.​മേ​ഘ​ശ്രീ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​പ്ര​കാ​ശ​ൻ, എം​പി​മാ​രു​ടെ പ്ര​തി​നി​ധി​ക​ൾ, ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​ർ, ജി​ല്ലാ​ത​ല ഉ​ദ്യേ​ഗാ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.