ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ 400 കെ​വി ട്രാ​ൻ​സ് ഗ്രി​ഡ് എ​ച്ച്ടി ലൈ​ൻ പ്ര​വൃ​ത്തി ത​ട​യും: കേ​ര​ള കോ​ൺ-​എം
Saturday, November 26, 2022 12:43 AM IST
ക​ണ്ണൂ​ർ: ക​രി​ന്ത​ളം-​വ​യ​നാ​ട് 400 കെ.​വി ട്രാ​ൻ​സ്ഗ്രി​ഡ് വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ വൈ​ദ്യു​തി വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​തെ സ​ർ​വേ ന​ട​ത്തി​യും സ്ഥ​ലം ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ നി​ർ​മാ​ണ പ്ര​വ​ൃ​ത്തി ന​ട​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്താൽ ത​ട​യു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​യി​സ് പു​ത്ത​ൻ​പു​ര, അ​ഡ്വ. മാ​ത്യു കു​ന്ന​പ്പ​ള്ളി, സ​ജി കു​റ്റി​യാ​നി​മ​റ്റം, കെ.​ടി. സു​രേ​ഷ് കു​മാ​ർ, തോ​മ​സ് മാ​ല​ത്ത്, ബി​നു മ​ണ്ഡ​പം, വി.​വി.​സേ​വി, സി.​എം ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.