യു​സി​എ​ഫ് ലോം​ഗ് മാ​ർ​ച്ച് ക​ണ്ണൂ​രി​ൽ സ​മാ​പി​ച്ചു
Saturday, November 26, 2022 12:43 AM IST
ചെ​റു​പു​ഴ: വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫ്ര​ണ്ട് ഇ​ന്ത്യ​യു​ടെ (യു​സി​എ​ഫ്) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ലോം​ഗ് മാ​ർ​ച്ച് ക​ണ്ണൂ​രി​ൽ സ​മാ​പി​ച്ചു. വ​ർ​ധിച്ചു വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​ന​ത്തി​നെ​തി​രേ​യും കാ​ട്ടു​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ​യും പ​രി​സ്ഥി​തി ലോ​ല, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
ചെ​റു​പു​ഴ​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ യു​സി​എ​ഫ് ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി തെ​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ലീ​ഡ​റും യു​സി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​സ്റ്റി​ൻ ഇ​ള​യാ​നി​ക്കാ​ട്ട്, സ​ജി കാ​ക്ക​നാ​ട്ട്, ഷാ​ജി പി​ണ​ക്കാ​ട്ട്, ജോ​സ് നെ​ട്ട​നാ​നി, ബെ​ന്നി പ​ണ്ടാ​ര​ശേ​രി, ജോ​ൺ പോ​ൾ, ബി​ജു എ​ബ്രാ​ഹം, പി.​ജെ. ബി​ൻ​സ്, ബാ​ജി ടി. ​ബേ​ബി, പ്ര​സാ​ദ് ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തേ​ർ​ത്ത​ല്ലി, ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ൽ, ന​ടു​വി​ൽ, ചെ​ന്പ​ന്തൊ​ട്ടി, ചെ​ന്പേ​രി, പ​യ്യാ​വൂ​ർ, ഉ​ളി​ക്ക​ൽ എ​ന്നി​വ​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം ഇ​രി​ട്ടി​യി​ൽ സ​മാ​പി​ച്ചു.
പ​യ്യാ​വൂ​രിൽ നൽകിയ സ്വീകരണത്തിൽ ടൗ​ൺ ദേ​വാ​ല​യ വി​കാ​രി ഫാ. ​സു​നി​ൽ പാ​റ​യ്ക്ക​ൽ, പാ​സ്റ്റ​ർ ജെ​യ്മോ​ൻ ലൂ​ക്കോ​സ്, ബെ​ന്നി പ​ണ്ടാ​ര​ശേ​രി, ജോ​സ് നെ​ട്ട​നാ​നി, സ​ജീ കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.