പ​രി​ച​മു​ട്ടി​ൽ തകർപ്പൻ ചുവടുമായി എ​ടൂ​ർ
Saturday, November 26, 2022 12:42 AM IST
കണ്ണൂര്‌: ആ​ദ്യ​മാ​യി മ​ത്സ​ര​ിച്ച പ​രി​ച​മു​ട്ടി​ൽ 15 വ​ർ​ഷ​ത്തെ കു​ത്ത​ക ത​ക​ർ​ത്തു സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് എ​ടൂ​ർ സം​സ്ഥാ​നത​ല​ത്തി​ലേ​ക്ക്. സ്ഥി​ര​മാ​യി വി​ജ​യി​ച്ചി​രു​ന്ന മൊ​കേ​രി രാ​ജി​വ് ഗാ​ന്ധി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെടുത്തിയ​യാ​ണ് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ആ​ദ്യ​മാ​യാ​ണ് സ്കൂ​ളി​ൽ നി​ന്നും പ​രി​ച​മു​ട്ട് ക​ളി​യു​മാ​യി മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്.
അ​വ​റാ​ച്ച​ൻ കോ​ട്ട​യ​ത്തി​ന്‍റെ മൂ​ന്നു മാ​സ​ത്തെ ക​ഠി​ന പ​രി​ശീ​ല​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ച​മു​ട്ടി​ൽ ചുവടുറപ്പിച്ചത്. ഏ​ബി​ൾ സ​ണ്ണി, ജി​യോ ഷാ​ൻ, ജെc​ഫി​ൻ ജി​മ്മി, അ​ബി​ൻ പി. ​പോ​ൾ, വി​വേ​ക് വി​ൻ​സ്, ആ​ൽ​ബി​ൻ സ​ജി, ഗ്ലെ​ൻ ജോ ​സെ​ബാ​ൻ, അ​ഭി​ഷേ​ക് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ.