ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ഇ​ന്ന്
Saturday, November 26, 2022 12:42 AM IST
ഏ​ഴി​മ​ല: ഏ​ഴി​മ​ല​നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ഇ​ന്നു ന​ട​ക്കും. ഇ​ന്നു രാ​വി​ലെ ന​ട​ക്കു​ന്ന പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ എ​എ​സ്ടി​ഇ ക​മ​ഡോ​ര്‍ ക​മാ​ന്‍​ഡ​ന്‍റ് എ​യ​ര്‍ മാ​ര്‍​ഷ​ല്‍ ബി.​ആ​ര്‍. കൃ​ഷ്ണ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. പാ​സിം​ഗ് ഔ​ട്ടി​ൽ പ​ങ്കെ​ടു​ക്കു​ന്ന 258 പേ​രി​ൽ 37 പേ​ർ വ​നി​ത​ക​ളാ​ണ്. ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, മ​ഡ​ഗാ​സ്‌​ക​ര്‍, മൗ​റീ​ഷ്യ​സ്, മ്യാ​ന്‍​മ​ര്‍, സീ​ഷെ​ല്‍​സ്, ടാ​ന്‍​സാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ന്നു​ള്ള 16 പേ​രും സൈ​നി​ക സൗ​ഹാ​ർ​ദ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ഴി​മ​ല​യി​ൽ നി​ന്നും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ന്‍റെ മു​ന്നോ​ടി​യാ​യി വ്യാ​ഴാ​ഴ്ച ഔ​ട്ട് ഡോ​ര്‍ ട്രെ​യി​നിം​ഗ് ന​ട​ന്നു.
103-ാമ​ത് ഇ​ന്ത്യ​ന്‍ നേ​വ​ല്‍ അ​ക്കാ​ദ​മി കോ​ഴ്സ്, 36-ാമ​ത് നേ​വ​ല്‍ ഓ​റി​യ​ന്‍റേ​ഷ​ൻ കോ​ഴ്സ് എ​ന്നി​വ​യി​ല്‍ നി​ന്നും പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രാ​ണ് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.