വി​മ​ല്‍ ജ്യോ​തി​യി​ല്‍ ഐ​ഇ​ഇ​ഇ-​സി​എ​എ​സ്എ​സ് ഫോ​ട്ടോ​ണി​ക്സ് സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 26, 2022 12:42 AM IST
ചെ​മ്പേ​രി : വി​മ​ല്‍​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ഐ​ഇ​ഇ​ഇ എ​ന്ന അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ഒ​രു പു​തി​യ ചാ​പ്റ്റ​റി​ന് തു​ട​ക്ക​മാ​യി.

ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ഇ​ഇ​ഇ-​സി​എ​എ​സ്എ​സ് ആ​ൻ​ഡ് ഫോ​ട്ടോ​ണി​ക്സ് സൊ​സൈ​റ്റി എ​ന്ന ലോ​ക​ത്തെ​ത​ന്നെ മാ​റ്റി​മ​റി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ങ്കേ​തി​ക ശാ​ഖ​യ്ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ഡീ​ന്‍ അ​ക്കാ​ഡ​മി​ക്സ് ഡോ. ​അ​ല​ക്സ് ജ​യിം​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​രും​കാ​ല​ങ്ങ​ളി​ല്‍ ഇ​ല​ക്ട്രോ​ണി​ക്സ് മേ​ഖ​ല​യി​ല്‍ വ​രു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും കു​ട്ടി​ക​ളു​മാ​യി അ​ദ്ദേ​ഹം ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ബെ​ന്നി ജോ​സ​ഫ്, അ​സി. മാ​നേ​ജ​ര്‍ ഫാ.​സോ​ണി വ​ട​ശേ​രി​ൽ, വ​കു​പ്പ് മേ​ധാ​വി ഡോ.​ആ​ന്‍റോ സ​ഹാ​യ​ദാ​സ്, ഡീ​ന്‍ ടി.​വി.​ഡോ. റോ​ഷി​നി, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ക്ഷീ​ര സ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.