വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​ക​ണം
Friday, November 25, 2022 12:55 AM IST
ക​ണ്ണൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ലൈ​സ​ൻ​സും ന​ൽ​കാ​ൻ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള പ്ര​ദേ​ശ് വ​ഴി​യോ​ര വ്യാ​പാ​ര കോ​ൺ​ഗ്ര​സ്‌ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ലി​യ തു​ക പി​ഴ ഈ​ടാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണമെ ന്നും ക​ൺ​വെ​ൻ​ഷ​ൻ ആവശ്യ പ്പെട്ടു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സ​മി​തി അം​ഗം കെ.​സി. ക​രു​ണാ​ക​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ങ്ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​ടി. നി​ഷാ​ത്ത്, എ.​എ​ൻ. രാ​ജേ​ഷ്, എം.​വി. പ്രേ​മ​രാ​ജ​ൻ, ഷ​മീ​ർ പ​ള്ളി​പ്രം, പ്രേം​ജി​ത് പൂ​ച്ചാ​ലി, ലി​നീ​ഷ് അ​ത്താ​യ​കു​ന്ന്, മ​നീ​ഷ് കൊ​റ്റാ​ളി, ബി. ​അ​ലി, ര​മേ​ശ​ൻ, സ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.