സ​ഹോ​ദ​യ കാ​യി​ക മേ​ള ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Friday, November 25, 2022 12:53 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ഹോ​ദ​യ വാ​ർ​ഷി​ക അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ലോ​ഗോ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. ചി​റ​ക്ക​ൽ ക​സ്തൂ​ർ​ബ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ ചി​ത്ര​ക​ലാ​ധ്യാ​പ​ക​ൻ ലോ​ഹി​താ​ക്ഷ​നാ​ണ് ലോ​ഗോ രൂ​പ ക​ൽ​പ​ന ചെ​യ്ത​ത്.
ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​യി മാ​ങ്ങാ​ട്ട്പ​റ​ന്പ് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യി​ൽ ക​ണ്ണൂ​ർ- കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 107 സി​ബി​എ​സ്‌​സി സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ , സെ​ക്ര​ട്ട​റി ബി​ജി സ​ന്തോ​ഷ്, ട്ര​ഷ​റ​ർ എ. ​ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്‌​സി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കാ​യി​ക മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ബ്ര​ദ​ർ ഡോ. ​റ​ജി​സ്ക​റി​യ അ​റി​യി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ആ​ണ് ഇ​ത്ത​വ​ണ മേ​ള​യു​ടെ ആ​തി​ഥേ​യ​ർ.