തൊ​ഴി​ൽ പ​രി​ശീ​ല​നം നടത്തി
Wednesday, November 23, 2022 12:37 AM IST
ക​ണ്ണൂ​ർ: കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ണൂ​ർ കെ​എ​ൽ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള യു​വ​തി​ക​ൾ​ക്കു​മാ​യി തൊ​ഴി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ബ​ക്ക​ളം സെ​ന്‍റ് ആ​ന്‍റ​ണി​സ് ത​യ്യ​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു ക്ക​പ്പെ​ട്ട 15 സ്ത്രീ​ക​ൾ​ക്ക് സാ​രി പെ​യി​ന്‍റിം​ഗ് പ​രി​ശീ​ല​ന​വും ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള 15 യു​വ​തി ക​ൾ​ക്ക് ഡ്രൈ ​ഫ്ല​വ​ർ മേ​ക്കിം​ഗ് പ​രി​ശീ​ല​ന​വും ന​ൽ​കി. ക​യ്റോ​സ് ത​ളി​പ്പ​റ​മ്പ് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് സ്റ്റാ​ൻ​ലി മോ​റി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ൽ​എം ക​ണ്ണൂ​ർ രൂ​പ​ത കോ -​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​സ​ഫ് തോ​മ​സ്, വി.​ജെ. തോ​മ​സ്, പി. ​യേ​ശു​ദാ​സ്, പീ​റ്റ​ർ കൊ​ള​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ മ​രി​യാ​നോ​സ്, സി​സ്റ്റ​ർ സ്നേ​ഹ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.