റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ലി​നെ ആ​ദ​രി​ച്ചു
Wednesday, November 23, 2022 12:37 AM IST
ച​ന്ദ​ന​ക്കാം​പാ​റ: പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ ത​ല​ശേ​രി സ​ന്ദേ​ശ് ഭ​വ​ൻ ഡ​യ​റ​ക്‌​ട​റും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​റു​മാ​യ റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ലി​നെ ആ​ദ​രി​ച്ചു. മാ​തൃ ഇ​ട​വ​ക​യാ​യ ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജൂ​ബി​ലേ​റി​യ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി​യി​ൽ, പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം, സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ,

പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ, ഫാ. ​സെ​ബാ​ൻ ഇ​ട​യാ​ടി​യി​ൽ, ഫാ. ​ബെ​ന്നി പു​ത്ത​ൻ​ന​ട​യി​ൽ, ഫാ. ​മ​രി​യ​ദാ​സ് മേ​നാ​ച്ചേ​രി​ൽ, ഫാ. ​ജോ​സ​ഫ് ചി​ല​മ്പി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.