ബാ​ൻ​ഡ് മേ​ള​ത്തി​ല്‍ സെ​ന്‍റ് തെ​രേ​സാ​സ്; പൂ​ര​ക്ക​ളി​യി​ൽ ക​രി​വെ​ള്ളൂ​ർ
Wednesday, November 23, 2022 12:37 AM IST
ക​ണ്ണൂ​ര്‍: ആ​സ്വാ​ദ​ക​രെ​യും വി​ധി​ക​ര്‍​ത്താ​ക്ക​ളെ​യും ഒ​രു പോ​ലെ ആ​ന​ന്ദി​പ്പി​ച്ചു​കൊ​ണ്ടു​ള്ള അ​ത്യു​ഗ്ര​ന്‍ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് ബാ​ൻ​ഡ് മേ​ള​ത്തി​ൽ ക​ണ്ണൂ​ര്‍ സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ത്ത​വ​ണ​യും മി​ന്നും വി​ജ​യം.

ഉ​റ​ച്ച ചു​വ​ടു​ക​ളോ​ടെ ഒ​രേ താ​ള​ത്തി​ല്‍ കൊ​ട്ടി​ക്ക​യ​റി​യും ബ്യൂ​ഗി​ള്‍ മു​ഴ​ക്കി​യും വി​ദ്യാ​ർ​ഥി​നി​ക​ള്‍ മു​ന്നേ​റി​യ​പ്പോ​ള്‍ ജ​ഡ്ജ്‌​സി​ന് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഏ​റെ ചി​ന്തി​ക്കേ​ണ്ടി വ​ന്നി​ല്ല. ക​ലോ​ത്സ​വം ആ​രം​ഭി​ച്ച​ത് മു​ത​ല്‍ ബാ​ൻ​ഡ് മേ​ള​ത്തി​ലെ കി​രീ​ടം മ​റ്റാ​ര്‍​ക്കും വി​ട്ടു​കൊ​ടു​ക്കാ​തെ​യാ​ണ് ഇ​ക്കു​റി​യും നേ​ട്ടം കൊ​യ്ത​ത്. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ദ​ര്‍​ശ​ന, അ​മ്ര, ദേ​വി​ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

പൂ​ര​ക്ക​ളി​യി​ൽ കു​ത്ത​ക നി​ല​നി​ർ​ത്തി ക​രി​വെ​ള്ളൂ​ർ ജി​എ​ച്ച്എ​സ്എ​സ്. മു​പ്പ​താം വ​ർ​ഷ​വും ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് മി​ന്നും വി​ജ​യം നേ​ടി​യ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ച ഗ​ണ​പ​തി പാ​ട്ടി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ക്കു​റി ഒ​ന്നാം നി​റ​വും അ​ഞ്ചാം നി​റ​വും ഇ​ര​ട്ട രാ​മാ​യ​ണ​വും ചേ​ർ​ന്ന പൂ​ര​ക്ക​ളി​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​ത്തി​യാ​ൽ പ്ര​മോ​ദാ​ണ് പ​രി​ശീ​ല​ക​ൻ.