ഫാ. ​ഫ്രാ​ൻ​സി​സ് തേ​ക്കും​കാ​ട്ടി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ
Wednesday, November 23, 2022 12:35 AM IST
പൈ​സ​ക്ക​രി: പൈ​സ​ക്ക​രി ഇ​ട​വ​ക​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യി പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ചെ​റു​പു​ഷ്പ സ​ന്യാ​സ സ​ഭാം​ഗ(​സി​എ​സ്ടി) മാ​യ ഫാ. ​ഫ്രാ​ൻ​സി​സ് തേ​ക്കും​കാ​ട്ടി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ ന​ട​ക്കും. മാ​തൃ ഇ​ട​വ​ക​യാ​യ പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 9.30ന് ​സു​വ​ർ​ണ ജൂ​ബി​ലി സ​മൂ​ഹ​ബ​ലി. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സി​എ​സ്ടി സ​ഭ അ​സി. ജ​ന​റാ​ൾ റ​വ.​ഡോ. ജോ​ർ​ജ് ആ​റാം​ചേ​രി, സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ, വാ​ർ​ഡ് മെം​ബ​ർ ആ​നീ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പൈ​സ​ക്ക​രി​യി​ലെ ആ​ദ്യ കു​ടി​യേ​റ്റ ക​ർ​ഷ​ക​നാ​യ തേ​ക്കും​കാ​ട്ടി​ൽ തോ​മ​സ്-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഫാ. ​ഫ്രാ​ൻ​സി​സ് 1972 ഡി​സം​ബ​ർ 20 ന് ​ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ത​ല​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ ദി​വം​ഗ​ത​നാ​യ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യി​ൽ​നി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കു​ക​യും ഡി​സം​ബ​ർ 23ന് ​പൈ​സ​ക്ക​രി ദേ​വ​മാ​താ ദേ​വാ​ല​യ​ത്തി​ൽ പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര അ​തി​രൂ​പ​ത​യി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ഗൊ​ര​ഖ്പു​ർ, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. 1994 മു​ത​ൽ കാ​ന​ഡ​യി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​ണ്.