മ​ഹി​ളാ സേ​വാസം​ഘം വാ​ർ​ഷി​ക സ​മ്മേള​നം
Saturday, October 8, 2022 12:38 AM IST
ചെ​മ്പേ​രി: മ​ഹി​ളാ സേ​വാ സം​ഘം (എം​എ​സ്എ​സ്) ചെ​മ്പേ​രി മേ​ഖ​ലാ വാ​ർ​ഷി​ക സ​മേ​ള​നം ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​സി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ചെ​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​മ്പേ​രി മേ​ഖ​ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ റീ​മ എ​ഫ്സി​സി, മേ​ഖ​ലാ സെ​ക്ര​ട്ട​റി ജെ​സി ത​ങ്ക​ച്ച​ൻ,
ബേ​ബി മൂ​ല്ലൂ​ർ, ലി​സി ജി​ജി, എം​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത ര​മേ​ശ​ൻ, സെ​ക്ര​ട്ട​റി ര​മ ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും, സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.