മേ​രി​ഗി​രി സ്കൂ​ളി​ൽ മെ​രി​റ്റ് ഡേ
Saturday, October 8, 2022 12:38 AM IST
പൊ​ടി​ക്ക​ളം: ശ്രീ​ക​ണ്ഠ​പു​രം പൊ​ടി​ക്ക​ളം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ൽ സ​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി മെ​രി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ​സ്മ​യി​ൽ ഒ​ലി​യ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കും ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡു​ക​ളും പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. അ​തോ​ടൊ​പ്പം ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളാ​യ നീ​റ്റ്, സി​യു​ഇ​റ്റി, കേ​ര​ള എ​ൻ​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ​യാ​യ കീം, ​ജെ​ഇ​ഇ ഇ​വ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​നു​മോ​ദ​നം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ഡോ. ​റെ​ജി സ്ക​റി​യ സി​എ​സ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ബ്ര​ദ​ർ ബി​ജു സി​എ​സ്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​മ​നു ജോ​സ​ഫ് വാ​ഴ​പ്പി​ള്ളി, ഫാ. ​റോ​യി വ​ട​ക​ര, എം.​പി. കു​ഞ്ഞി​മൊ​യ്തീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.