ല​ഹ​രി മോ​ഹി​ക്കു​ന്ന ഓ​രോ വ്യ​ക്തി​യും മ​ര​ണ​ത്തെ വ​രി​ക്കു​ന്നു: ഇ​ബ്രാ​ഹിം വെ​ങ്ങ​ര
Saturday, October 8, 2022 12:37 AM IST
ക​ണ്ണൂ​ർ: മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും മോ​ഹി​ക്കു​ന്ന ഓ​രോ വ്യ​ക്തി​യും മ​ര​ണ​ത്തെ വ​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ശ​സ്ത നാ​ട​ക​കൃ​ത്ത് ഇ​ബ്രാ​ഹിം വെ​ങ്ങ​ര. ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗാ​ന്ധി സ്മൃ​തി ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​ദ​ർ​ശ​ന​വും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഒ​രു​ക്കി​യ 'ജീ​വി​തം ത​ന്നെ ല​ഹ​രി' ഒ​പ്പു​മ​രം ഇ​ബ്രാ​ഹിം വെ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​വി. സു​മേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ വി​ശി​ഷ്ടാ​തി​ഥിയാ​യി​രു​ന്നു. 'ഉ​ണ​ർ​ന്നി​രി​ക്ക​ട്ടെ കൗ​മാ​രം' എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ മാ​ന​സി​ക ആ​രോ​ഗ്യ പ​രി​പാ​ടി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് കീ​ർ​ത്തി എ​സ് ബാ​ബു, 'ക​രു​ത​ലേ​കാം, കാ​വ​ലാ​ളാ​കാം' എ​ന്ന വി​ഷ​യ​ത്തി​ൽ എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​രാ​ജീ​വ​ൻ ക്ലാ​സെ​ടു​ത്തു.