ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര വി​ത​ര​ണം പ​ത്തി​ന് മ​ണ്ടൂ​രി​ൽ
Saturday, October 8, 2022 12:29 AM IST
ക​ണ്ണൂ​ർ: ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി​യു​ടെ 2021 ലെ ​പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ക്ഷേ​ത്ര​ക​ലാ​സം​ഗ​മ​വും പ​ത്തി​ന് രാ​വി​ലെ പ​ത്തി​ന് പ​ഴ​യ​ങ്ങാ​ടി മ​ണ്ടൂ​രി​ൽ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി ഭ​ര​ണ​സ​മി​തി അം​ഗം എം.​വി​ജി​ൻ എം​എ​ൽ​എ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, മു​ൻ എം​എ​ൽ​എ ടി.​വി. രാ​ജേ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.
ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി​വ​രെ നീ​ളു​ന്ന വി​പു​ല​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന് കൈ​ലാ​സ് സ​ന്തോ​ഷി​ന്‍റെ സോ​പാ​ന സം​ഗീ​ത​ത്തോ​ടെ തു​ട​ക്ക​മാ​കും.
ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ള​വും ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ കൃ​ഷ്ണ​നാ​ട്ട​വും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടും. കൃ​ഷ്ണ​നാ​ട്ടം ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന് പു​റ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ചെ​റു​താ​ഴം ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന പ​ഞ്ച​വാ​ദ്യം, പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഞ്ചാ​രി​മേ​ളം, കു​മ്പ​ള പാ​ർ​ഥി സു​ബ്ബ യ​ക്ഷ​ഗാ​ന ക​ലാ​ക്ഷേ​ത്ര​യു​ടെ യ​ക്ഷ​ഗാ​നം, എ​ള​വൂ​ർ അ​നി​ലും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ചാ​ക്യാ​ർ​കൂ​ത്ത്, ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ട്ടം​തു​ള്ള​ൽ, നൃ​ത്ത​സം​ഗീ​തി​ക എ​ന്നി​വ​യും അ​ര​ങ്ങേ​റും.
2021 ലെ ​ക്ഷേ​ത്ര​ക​ലാ​ശ്രീ പു​ര​സ്‌​കാ​ര​ത്തി​ന് പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രും ക്ഷേ​ത്ര​ക​ലാ ഫെ​ലോ​ഷി​പ്പി​ന് നാ​ട്യാ​ചാ​ര്യ ഗു​രു എ​ൻ.​വി. കൃ​ഷ്ണ​നു​മാ​ണ് അ​ർ​ഹ​രാ​യ​ത്. ഇ​തോ​ടൊ​പ്പം കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള 23 ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ക്ഷേ​ത്ര​ക​ലാ പു​ര​സ്‌​കാ​ര​ങ്ങ​ളും ഏ​ഴ് ഗു​രു​പൂ​ജ പു​ര​സ്‌​കാ​ര​ങ്ങ​ളും നാ​ല് യു​വ​പ്ര​തി​ഭാ പു​ര​സ്‌​കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.
ക​ണ്ണൂ​ർ പി​ആ​ർ​ഡി ചേം​ബ​റി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്. സു​ബ്ര​ഹ്മ​ണ്യ​ൻ, കൃ​ഷ്ണ​ൻ ന​ടു​വ​ല​ത്ത്, ചെ​റു​താ​ഴം ച​ന്ദ്ര​ൻ, കെ. ​പ​ദ്മ​നാ​ഭ​ൻ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.