പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന് ക​രു​ത്ത് പ​ക​ർ​ന്ന നേ​താ​വ്: മു​ല്ല​പ്പ​ള്ളി
Saturday, October 8, 2022 12:29 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​പ്പോ​ഴെ​ല്ലാം പാ​ർ​ട്ടി​ക്ക് ശ​ക്തി പ​ക​രു​ന്ന​തി​ന് എ​ണ്ണ​യി​ട്ട യ​ന്ത്രം​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ക​യും എ​ൻ. രാ​മ​കൃ​ഷ്ണ​നൊ​പ്പം പാ​ർ​ട്ടി​യെ ശ​ക്ത​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ക​യം ചെ​യ്ത നേ​താ​വാ​ണ് എ​സ്.​ആ​ർ. ആ​ന്‍റ​ണി​യെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും മു​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​നു​സ്മ​രി​ച്ചു.
പ്ര​തി​ബ​ദ്ധ​ത​യും പാ​ർ​ട്ടി​യോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത കൂ​റും പു​ല​ർ​ത്തി​യ നേ​താ​വാ​യി​രു​ന്നു എ​സ്.​ആ​ർ ആ​ന്‍റ​ണി. 1984ൽ ​ക​ണ്ണൂ​രി​ൽ​നി​ന്ന് താ​ൻ ആ​ദ്യ​മാ​യി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് വി​ജ​യി​ച്ചു ക​യ​റി​യ​തി​ന്‍റെ മു​ഖ്യ ശി​ല്പി​ക​ളി​ലൊ​രാ​ളാ​ണ് അ​ദ്ദേ​ഹം. ഓ​രോ പ്ര​ദേ​ശ​ത്തെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ പേ​രെ​ടു​ത്ത് വി​ളി​ക്കാ​വു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​മാ​യി ഹൃ​ദ​യ​ബ​ന്ധം പു​ല​ർ​ത്തി​യ അ​പൂ​ർ​വം നേ​താ​ക്ക​ളി​ലൊ​രാ​ളെ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.