എ​സ്.​ആ​ർ. ആ​ന്‍റ​ണി​ക്ക് നാ‌​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Saturday, October 8, 2022 12:29 AM IST
ചെ​റു​പു​ഴ: പ്ര​മു​ഖ ഗാ​ന്ധി​യ​നും ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന എ​സ്.​ആ​ർ. ആ​ന്‍റ​ണി​ക്ക് നാ‌​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ചെ​റു​പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും വി​ര​മി​ച്ച് വീ​ട്ടി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്ന എ​സ്ആ​ർ വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ‌​ടെ​യാ​ണു മ​രി​ച്ച​ത്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ് തു​ട​ങ്ങി​യ നി​ര​വ​ധി നേ​താ​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളും വീ​ട്ടി​ലെ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.
മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, കെ.​സി. ജോ​സ​ഫ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ ഇ​ന്ന് വീ​ട്ടി​ലെ​ത്തും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ചെ​റു​പു​ഴ സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം.