നെ​ഞ്ചു​രോ​ഗ വി​ദ​ഗ്ധ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് 14 ന് ​ക​ണ്ണൂ​രി​ൽ തു​ട​ക്കം
Saturday, October 8, 2022 12:29 AM IST
ക​ണ്ണൂ​ര്‍: അ​ക്കാ​ദ​മി ഓ​ഫ് പ​ള്‍​മ​ന​റി ആ​ൻ​ഡ് ക്രി​റ്റി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​നും ക​ണ്ണൂ​ര്‍ ചെ​സ്റ്റ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നെ​ഞ്ചു​രോ​ഗ വി​ദ​ഗ്ധ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് "പ​ള്‌​മോ​ക്കോ​ണ്‍' 14ന് ​ക​ണ്ണൂ​രി​ല്‍ തു​ട​ക്ക​മാ​കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ര്‍ ഐ​എം​എ ഹാ​ളി​ല്‍ രാ​വി​ലെ 9.30 ന് ​ശ്വാ​സ് എ​ന്ന​പേ​രി​ല്‍ പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക പ​രി​പാ​ടി ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​രി​ല്‍​നി​ന്ന് നേ​രി​ട്ട​റി​യാ​നും സം​വ​ദി​ക്കാനു​മു​ള്ള അ​വ​സ​ര​മൊ​രു​ക്കും. ക​ണ്ണൂ​ര്‍ കൃ​ഷ്ണ ബീ​ച്ച് റി​സോ​ര്‍​ട്ടി​ല്‍ 15 ന് ​രാ​വി​ലെ എ​ന്‍​വി​യു വാ​രി​യ​ര്‍ മെ​മ്മോ​റി​യ​ല്‍ പ്ര​ഭാ​ഷ​ണം പ്ര​ഫ. പി. ​തോ​മ​സ് ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. അ​ക്കാ​ദ​മി ഒ​റേ​ഷ​ന്‍ പ്ര​ഫ. ശോ​ഭ സു​ബ്ര​ഹ്മ​ണ്യം അ​വ​ത​രി​പ്പി​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് കെ.​സു​ധാ​ക​ര​ന്‍ എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ചും പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഡി.​കെ. മ​നോ​ജ്, ഡോ. ​ജാ​ഫ​ര്‍ ബ​ഷീ​ര്‍, ഡോ. ​എം. സ​ഞ്ജീ​വ് കു​മാ​ര്‍, ഡോ. ​ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.