എ​യ്ഞ്ച​ൽ ട്ര​സ്റ്റി​ന്‍റെ ര​ണ്ടാ​മ​ത് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, October 8, 2022 12:29 AM IST
ഇ​രി​ട്ടി: സ്വ​കാ​ര്യ ആ​ഘോ​ഷ​വേ​ള​ക​ളി​ൽ നി​ർ​ധ​ന​നാ​യ ഒ​രു രോ​ഗി​ക്ക് ഒ​രു​നേ​രം ഡ​യാ​ലി​സി​സ് ന​ട​ത്താ​നു​ള്ള ഫ​ണ്ടോ വി​ഹി​ത​മാ​യി 500 രൂ​പ​യെ​ങ്കി​ലു​മോ സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന ചി​ന്ത സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ത്തി​ലും ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്. ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി ആ​രം​ഭി​ച്ച എ​യ്ഞ്ച​ൽ ട്ര​സ്റ്റി​ന്‍റെ ര​ണ്ടാ​മ​ത് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഇരിട്ടി കടത്തുംകടവിൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ണം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഒ​രു വൃ​ക്ക​രോ​ഗി​ക്കും ഡ​യാ​ലി​സി​സ് മു​ട​ങ്ങ​രു​തെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്നും ഇ​തി​ന് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം വേ​ണ​മെ​ന്നും മാ​ർ ഞ​റ​ള​ക്കാ​ട്ട് പ​റ​ഞ്ഞു.

നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​മൊ​രു​ക്കാ​നാ​ണ് എ​യ്ഞ്ച​ൽ ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച​തെ​ങ്കി​ലും ഡ​യാ​ലി​സി​സ് ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ന​മ്മ​ളെ എ​ത്തി​ക്കു​ന്ന വൃ​ക്ക​രോ​ഗം വ​രാ​തി​രി​ക്കാ​നു​ള്ള ജീ​വി​ത​ശീ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം​കൂ​ടി എ​യ്ഞ്ച​ൽ ട്ര​സ്റ്റ് ന​ട​ത്തു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ച്ച ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു .

ച​ട​ങ്ങി​ൽ എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ര​ജ​നി (പാ​യം), പി.​സി.​ഷാ​ജി (ഉ​ളി​ക്ക​ൽ), കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ (അ​യ്യ​ൻ​കു​ന്ന്), സ​ച്ചി​ദാ​ന​ന്ദ പ്ര​കൃ​തി ക്ഷേ​ത്ര ട്ര​സ്റ്റ് സെ​ക്ര​ട്ട​റി റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ, പ്ര​സി​ഡ​ന്‍റ് ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ, എ​യ്ഞ്ച​ൽ ട്ര​സ്റ്റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് മു​ണ്ട​മ​റ്റം, എം​എ​സ്‌​ജെ സ​ന്യാ​സി​നീ സ​മൂ​ഹം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഷീ​ല, എ​യ്ഞ്ച​ൽ ട്ര​സ്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, പാ​യം പ​ഞ്ചാ​യ​ത്ത് അം​ഗം പി.​പി.​കു​ഞ്ഞൂ​ഞ്ഞ്, സ​ച്ചി​ദാ​ന​ന്ദ പ്ര​കൃ​തി​ക്ഷേ​ത്ര ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​രാം​കു​ഴ​യ്ക്ക​ൽ, ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി​യി​ൽ (നെ​ല്ലി​ക്കാം​പൊ​യി​ൽ), റ​വ. ഡോ. ​ജോ​സ​ഫ് കൊ​ച്ചു​ക​രോ​ട്ട് (പേ​രാ​വൂ​ർ), ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ (എ​ടൂ​ർ), ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാം​മാ​ക്ക​ൽ (കു​ന്നോ​ത്ത്) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്ത​രി​ച്ച ഫാ. ​ജോ​സ് മ​ണി​പ്പാ​റ സ്ഥാ​പി​ച്ച സ​ച്ചി​ദാ​ന​ന്ദ പ്ര​കൃ​തി ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ ക​ട​ത്തും​ക​ട​വി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട​ര കോ​ടി രൂ​പ മു​ട​ക്കി ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.