തെ​രു​വു​നാ​യ പി​ന്നാ​ലെ ഓ​ടി: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം മ​റി​ഞ്ഞ് ആ​ശാ​വ​ർ​ക്ക​ർ​ക്കു പ​രി​ക്ക്
Friday, October 7, 2022 12:59 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ല്‍ വീ​ണ്ടും തെ​രു​വു​നാ​യ​യു​ടെ അ​ക്ര​മ​ണം. തെ​രു​വു​നാ​യ പി​ന്നാ​ലെ ഓ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ടി മ​റി​ഞ്ഞ് ആ​ശാ​വ​ര്‍​ക്ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. കു​റു​മാ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ​വ​ര്‍​ക്ക​റാ​യ പൂ​മം​ഗ​ലം മേ​ലോ​ത്തും​കു​ന്ന് ജം​ഗ്ഷ​നി​ലെ കെ.​വി. ച​ന്ദ്ര​മ​തി (57)ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു​ള്ള വൈ​റ്റ​മി​ന്‍ ഗു​ളി​ക വി​ത​ര​ണം ചെ​യ്തു തി​രി​ച്ച് ഭ​ര്‍​ത്താ​വി​നൊ​പ്പം ‌സ്‌​കൂ​ട്ടി​യി​ല്‍ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ൾ ഭ​ണ്ഡാ​ര​പ്പാ​റ​യി​ലേ​ക്കു​ള്ള റോ​ഡി​ലെ ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്നും തെ​രു​വു​നാ​യ സ്‌​കൂ​ട്ടി​ക്കു പി​ന്നാ​ലെ ഓ​ടി​യെ​ത്തി.

നാ​യ ക​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ടി​യി​ല്‍​നി​ന്നും ച​ന്ദ്ര​മ​തി​യും ഭ​ർ​ത്താ​വും തെ​റി​ച്ചുവീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ നാ​യ​യെ ഓ​ടി​ച്ച​തി​നാ​ലാ​ണ് ഇരുവരും ക​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ട​ത്. ച​ന്ദ്ര​മ​തി​യെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വീ​ഴ്ച​യി​ല്‍ മു​ഖം റോ​ഡി​ല്‍ ഇ​ടി​ച്ച​തി​നാ​ൽ മൂ​ക്കി​ന്‍റെ എ​ല്ല് പൊ​ട്ടു​ക​യും മു​ഖ​ത്തും കൈ​കാ​ലു​ക​ള്‍​ക്കും പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.