ക​ണ്ണൂ​രി​ൽ യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു
Friday, October 7, 2022 12:58 AM IST
ക​ണ്ണൂ​ർ: യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. മേ​ലെ​ചൊ​വ്വ പാ​തി​രി​പ്പ​റ​ന്പി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വ​ലി​യ​ന്നൂ​ർ ചാ​പ്പ​യി​ലെ എം.​കെ. സി​തേ​ഷി​നെ (30) യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ മേ​ലെ​ചൊ​വ്വ​യി​ൽ​വ​ച്ച് ആ​ക്ര​മി​ച്ച​ത്. പി​ന്നി​ൽ​നി​ന്നെ​ത്തി​യ സം​ഘം യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പ​വ​ൻ സ്വ​ർ​ണ​മാ​ല​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​തേ​ഷി​നെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ടൗ​ൺ സി​ഐ ബി​നു​മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യാ​യ ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.