ല​ഹ​രി​ക്കെ​തി​രേ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ മെ​ഗാ ഇ​വ​ന്‍റ്
Friday, October 7, 2022 12:58 AM IST
ക​ണ്ണൂ​ർ: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ മെ​ഗാ ഇ​വ​ന്‍റ്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സെ​ല്ലും ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് മെ​ഗാ ഇ​വ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ.​ഇ​ള​ങ്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സ് മൈ​താ​നി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ.​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി ക്ഷേ​മ വി​ഭാ​ഗം ഡ​യ​റ​ക്‌​ട​ർ ഡോ. ​ടി.​പി. ന​ഫീ​സ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടൗ​ൺ സി​ഐ ബി​നു മോ​ഹ​ൻ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​കെ.​വി. സു​ജി​ത്ത്, വോ​ള​ണ്ടി​യ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ജ​യ് മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലെ 500 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി. ല​ഹ​രി​ക്കെ​തി​രേ മെ​ഗാ ഫ്ലാ​ഷ് മോ​ബ് ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.