ക​ണ്ണൂ​രി​ൽ 15ന് ​ഹൃ​ദ​യാ​രോ​ഗ്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Friday, October 7, 2022 12:55 AM IST
ക​ണ്ണൂ​ർ: റോ​ട്ട​റി കാ​ന​ന്നൂ​രും ആ​സ്റ്റ​ർ മിം​സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന "ഗി​ഫ്റ്റ് ഓ​ഫ് ലൈ​ഫ് ' പ​ദ്ധ​തി​യി​ൽ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ലെ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് ഹൃ​ദ​യാ​രോ​ഗ്യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഐ​എം​എ ഹാ​ളി​ൽ 15 ന് ​രാ​വി​ലെ പ​ത്ത് മു​ത​ലാ​ണ് ക്യാ​ന്പ്. ജ​ന്മ​നാ​ലു​ള്ള ഹൃ​ദ്‌​രോ​ഗ​ത്താ​ൽ ബു​ദ്ധി​മു​ട്ടു​ന്ന സാ​മ്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​രാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​മ്പ്. ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രാ​ണ് ക്യാ​മ്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തും.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​ഗ്ര​ഹ​മു​ള്ള​വ​ർ സു​നി​ൽ ക​ണാ​ര​ൻ (919048293734) ഡോ. ​കെ.​കെ. രാ​മ​ച​ന്ദ്ര​ൻ (94471 02199), ഡോ. ​വി. സു​രേ​ഷ് (94465 39750) ഡോ. ​രാ​ജ്മോ​ഹ​ൻ (94474 58055) ഇ​വ​രി​ൽ ആ​രെ​യെ​ങ്കി​ലും ഫോ​ണി​ലോ വാ​ട്ട്സ് ആ​പ്പി​ലോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന് കീ​ഴി​ലു​ള്ള മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​ത്തി​നാ​യു​ള്ള ആ​ഗോ​ള ഗ്രാ​ന്‍റ് പ​ദ്ധ​തി​വ​ഴി ന​ട​ത്തു​ന്ന ശ​സ്ത്ര​കി​യ തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.