വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Friday, October 7, 2022 12:55 AM IST
ഇ​രി​ട്ടി: മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ണ്ണൂ​ർ എ​ൻ​ഫോ​ർ​സ് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ ലം​ഘ​നം ന​ട​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ‌‌​ടി പി​ഴ ഈ​ടാ​ക്കി​യ​ത്. ക​ണ്ണൂ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി. നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി‌​ട്ടു​ണ്ട്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എ​തി​ർ​ദിശയിൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾ, അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾ, സ്കൂ​ൾ കോ​ള​ജ് കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ, ഫി​റ്റ്ന​സും ടാ​ക്സും അ​ട​ക്കാ​തെ നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ, അ​മി​ത വേ​ഗ​ത തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​മാ​ണ് മോ​ട്ടോ​ർ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ഴ​യി​ടാ​ക്കി​യ​ത്. ക​ണ്ണൂ​ർ ആ​ർ​ടി​ഒ എ.​സി. ഷീ​ബ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​ശ്രീ​ജി​ത്ത്, പി. ​റി​യാ​സ്, പി. ​പ്രേ​മ​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.