ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് എ​സ്എ​ഫ്ഐ മാ​ർ​ച്ച്‌
Friday, October 7, 2022 12:55 AM IST
ക​ണ്ണൂ​ർ: യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​റു​ക​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ക, സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക, തു​ട​ങ്ങി 14ഇ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് എ​സ്എ​ഫ്ഐ മാ​ർ​ച്ച്‌ ന‌​ട​ത്തി. എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പി. ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി വൈ​ഷ്ണ​വ് മ​ഹേ​ന്ദ്ര​ൻ, ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സ​ഞ്ജീ​വ്, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ടി. സി​ദ്ധാ​ർ​ഥ​ൻ. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ. ​സാ​രം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി വൈ​സ് ചാ​ൻ​സി​ല​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ച​താ​യി എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.