ചപ്പാരപ്പടവ്: മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്ര ഇളവ് പൂർണമായും പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചപ്പാരപ്പടവ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി സ്കറിയ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ടി.വി. പദ്മനാഭൻ, മൈക്കിൾ പാട്ടത്തിൽ, പി.പി. സുഖദേവൻ, സി.എൽ. ജേക്കബ്, വി.വി. ജോസഫ്, ടി.വി. ശ്രീധരൻ, പി.ജെ. മാത്യു, കെ.എസ്. ജെയിംസ്, എ.ജെ. ജോസമ്മ, എം.വി. കോമള എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജോസുകുട്ടി സ്കറിയ -പ്രസിഡന്റ്, ഡി. മാത്തുക്കുട്ടി -സെക്രട്ടറി, എൻ.കെ. ജോസ് -ട്രഷറർ, കെ.കെ. തോമസ്, മേരിക്കുട്ടി ജോൺ -വൈസ് പ്രസിഡന്റുമാർ, എം.രാജൻ -ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.