കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Friday, October 7, 2022 12:50 AM IST
ചെന്പേരി: ഏ​രു​വേ​ശി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​യ്ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും എ​തി​രെ ഏ​രു​വേ​ശി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ചെ​മ്പേ​രി​യി​ലെ ഹെ​ഡ് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

ഇ​ട​പാ​ടു​കാ​ർ​ക്ക് നി​ക്ഷേ​പ തു​ക​യും സ​ബ്സി​ഡി തു​ക​യും തി​രി​ച്ച് കൊ​ടു​ക്കാ​തെ ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ഭ​ര​ണ സ​മി​തി​യ്ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്കും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ണി മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള​ളി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ, ഗം​ഗാ​ധ​ര​ൻ കാ​യ​ക്കീ​ൽ, ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ, കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ, ബ്ലോ​ക്ക് മെ​മ്പ​ർ സോ​ജ​ൻ കാ​രാ​മ​യി​ൽ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​ർ പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.