കാ​റി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു
Thursday, October 6, 2022 10:12 PM IST
ആ​ല​ക്കോ​ട്: ചെ​റു​പു​ഴ പാ​ല​ത്തി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട കാ​റി​ൽ അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട മ​ണ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു. മ​ണ​ക്ക​ട​വ് ഉ​രു​വ​ങ്ക​രി​യി​ലെ വൈ​ദ്യ​ശാ​ല​പ​റ​ന്പി​ൽ വി.​എ​സ്. ര​ജീ​ഷ് (ഗ്ലോ​റി​യ ര​ജീ​ഷ്-40) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നു​രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​റു​പു​ഴ പാ​ല​ത്തി​ന​ടു​ത്ത മീ​ൻ മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്താ​ണു കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. കാ​റി​ൽ ഒ​രാ​ൾ അ​വ​ശ​നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. ചെ​റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച് ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ജീ​ഷ് മ​രി​ച്ചു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

മ​ല​യോ​ര മേ​ഖ​ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ര​ജീ​ഷ് നേ​ര​ത്തെ ദീ​ർ​ഘ​കാ​ലം മ​ണ​ക്ക​ട​വി​ൽ ഗ്ലോ​റി​യ ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് പി​ന്നീ​ട് സ്ഥാ​പ​നം നി​ർ​ത്തി. അ​ടു​ത്ത​ദി​വ​സം വ​രെ കൊ​ട്ട​യാ​ട് ക​വ​ല​യി​ൽ ത​ട്ടു​ക​ട​യും ന​ട​ത്തി​യി​രു​ന്നു. ശ​ശി-​പ​രേ​ത​യാ​യ വ​ത്സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ദി​വ്യ (ക​രി​ങ്ക​യം നെ​ല്ലി​പ്പാ​റ). മ​ക്ക​ൾ: അ​ഭി​ന​ന്ദ​ന, അ​ഭി​മ​ന്യൂ (ഇ​രു​വ​രും വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ൻ: സു​ബീ​ഷ്.