റോഡ് മുറിച്ച് കടക്കവേ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, October 6, 2022 10:12 PM IST
ചെ​റു​പു​ഴ: റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പ്രാ​പ്പോ​യി​ൽ വ​ള്ളി​യോ​ട്ട് ഗോ​പി-​ച​ന്ദ്രി​ക ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജി​തി​ൻ (28) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 9.30തോ​ടെ ചെ​റു​പു​ഴ തി​രു​മേ​നി റോ​ഡി​ൽ മ​ര​മി​ല്ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.