ന​ദി​ക​ളെ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കി​ൽ എ​ല്ലാം ന​ശി​ക്കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ല: മേ​ധാ പ​ട്ക​ർ
Thursday, October 6, 2022 12:37 AM IST
മാ​ഹി: പ്ര​കൃ​തി​യു​ടെ ജീ​വ​നാ​ഡി​ക​ളാ​യ ന​ദി​ക​ളെ​യും ജ​ല​സ്രോ​ത​സു​ക​ളെ​യും സം​ര​ക്ഷി​ക്കാ​ൻ ഇ​നി​യും വൈ​കി​യാ​ൽ എ​ല്ലാം ന​ശി​ച്ച് പ്ര​കൃ​തി​യും ജീ​വ​നും ഇ​ല്ലാ​താ​കു​ന്ന കാ​ലം അ​തി​വി​ദൂ​ര​മ​ല്ലെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക മേ​ധാ പ​ട്ക​ർ. വ്യ​വ​സാ​യ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും മാ​ഫി​യ​യു​ടെ​യും ലാ​ഭ​ക്കൊ​തി​യു​ടെ​യും പ​രി​ണി​ത ഫ​ല​മാ​യി പ്ര​കൃ​തി​യെ​യും വി​ശേ​ഷി​ച്ച് ജ​ല​സ്രോ​ത​സു​ക​ളെ​യും പു​ഴ​ക​ളെ​യും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ ബ​ഹു​ജ​ന ശ​ബ്ദം ഉ​യ​ര​ണ​മെ​ന്നും മേ​ധാ​പ​ട്ക​ർ പ​റ​ഞ്ഞു. മാ​ഹി​യി​ൽ ന​ദീ ദ്വൈ​വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കേ​ര​ള ന​ദീ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്പി ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ഹി എം​എ​ൽ​എ ര​മേ​ശ് പ​റ​മ്പ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മാ​ഹി ല​യ​ൺ​സ് ക്ല​ബ് പ്ര​തി​നി​ധി സ​ജി​ത്ത് നാ​രാ​യ​ണ​ൻ, സി.​ആ​ർ.​നീ​ല​ക​ണ്ഠ​ൻ, വി.​നാ​സ​ർ, അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ ഉ​മ്മ​ർ, എ​ട​ച്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പ​ദ്മി​നി ടീ​ച്ച​ർ, തൃ​പ്പ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ​ണി, ശ​ര​ത് ചേ​ലൂ​ർ, വേ​ണു വാ​രി​യ​ത്ത്, ടി.​എ​ൻ. പ്ര​താ​പ​ൻ, കെ.​ഭ​ര​ത​ൻ, പി.​കെ.​രാ​ജ​ൻ, ഇ.​കെ.​സു​രേ​ഷ് കു​മാ​ർ, കെ.​ഇ.​സു​ലോ​ച​ന, ഡോ.​എം.​കെ മ​ധു​സൂ​ദ​ന​ൻ, ദേ​വ​ദാ​സ് മ​ത്ത​ത്ത് സി.​കെ.​രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.