പാ​ൽ ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് 10 ക​ട​ക​ള്‍ ത​ക​ര്‍​ത്തു
Tuesday, October 4, 2022 12:54 AM IST
ക​ണ്ണൂ​ർ: പാ​ല്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് പാ​ഞ്ഞു ക​യ​റി പ​ത്തു ക​ട​ക​ൾ ത​ക​ർ​ന്നു. നാ​ല് വൈ​ദ്യു​ത തൂ​ണും ഇ​ടി​ച്ചി​ട്ടു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ക​ണ്ണൂ​ര്‍-​കൂ​ത്തു​പ​റ​മ്പ് റോ​ഡി​ലെ ചാ​ല മാ​ര്‍​ക്ക​റ്റി​ലാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് നി​ന്ന് പാ​ലു​മാ​യി വ​ന്ന ലോ​റി പ​ന്നോ​ന്നേ​രി​യി​ല്‍ പാ​ല്‍ വി​ത​ര​ണം ചെ​യ്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ര്‍​ന്ന ഉ​ട​ന്‍ പ​രി​സ​ര​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ലൈ​ൻ​മാ​ൻ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ചു. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പു​ല​ർ​ച്ചെ​യാ​യ​ത് കൊ​ണ്ട് മാ​ർ​ക്ക​റ്റി​ൽ ആ​ളു​ക​ളി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.