കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, October 4, 2022 12:53 AM IST
ചെ​റു​പു​ഴ: കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്നു. ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തി​രു​മേ​നി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് കൃ​ഷി നാ​ശം വ്യാ​പ​ക​മാ​യ​ത്.
ക​പ്പ, ചേ​ന, ചേ​മ്പ് തു​ട​ങ്ങി സ​ർ​വ​തും കു​ത്തി മ​റി​ച്ചു ന​ശി​പ്പി​ക്കു​ക​യാ​ണ്. ച​ട്ടി​വ​യ​ൽ, തി​രു​മേ​നി, ചാ​ത്ത​മം​ഗ​ലം, മു​തു​വം, കോ​റാ​ളി, കോ​ക്ക​ട​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യി ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്.
വി​ള​വെ​ടു​പ്പി​ന് സ​മ​യ​മാ​യ​തോ​ടെ​യാ​ണ് ഇ​വ കൂ​ട്ട​മാ​യി ഇ​റ​ങ്ങു​ന്ന​ത്. മ​യി​ലി​ന്‍റെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. പ​ച്ച​ക്ക​റി​ക​ളും തൈ​ച്ചെ​ടി​ക​ളും കൊ​ത്തി തി​ന്നു​ക​യും ക​പ്പ പോ​ലു​ള്ള​വ​യു​ടെ ചു​വ​ട് ചി​ക​ഞ്ഞ് കി​ഴ​ങ്ങ് തി​ന്നു​ക​യു​മാ​ണ്. മു​ള്ള​ൻ​പ​ന്നി​ക​ളും തേ​ങ്ങ​യു​ൾ​പ്പെ​ടെ​യു​ള്ള​വ തി​ന്ന് നാ​ശം വ​രു​ത്തു​ന്നു​ണ്ട്.