സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Tuesday, October 4, 2022 12:51 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി ന​ട​ത്തു​ന്ന ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തീ​വ്ര സ്‌​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ര​ട്ടി മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്‌​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജ് എ​ൻ​എ​സ്എ​സ് കോ -​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ജി​തേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ന്ധു, ശ്രേ​യ, നി​ര​ഞ്ജ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഹ​ർ​ഷ ഗം​ഗാ​ധ​ര​ൻ നേ​തൃ​ത്വം ന​ൽ​കി. അ​ഞ്ചി​ന് ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​ടെ​യും പാ​നൂ​ർ ക​ണ്ണം​കോ​ട് ശ്രീ​നാ​രാ​യ​ണ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റേ​യും സം​യു​ക്താഭി​മു​ഖ്യ​ത്തി​ൽ രാ​വി​ലെ 10.30ന് ​സ്‌​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്.