കോളയാട്: കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ കോളയാട് യൂണിറ്റിന്റെ ജനറൽബോഡി യോഗം ടൗണിൽ നടന്നു. സംഘടനയുടെ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് എസ്.എം.കെ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. കെ.പി. അസീസ് അധ്യക്ഷത വഹിച്ചു. സി.കെ. പൗലോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. ഗംഗാധരൻ, ജോണി വലിയവീട്ടിൽ, പ്രദീപ് കുടക്കച്ചിറ എന്നിവർ പ്രസംഗിച്ചു. യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി രാജൻ കണ്ണങ്കേരി -പ്രസിഡന്റ്, കെ.പി. അസീസ് -വൈസ് പ്രസിഡന്റ്, പ്രദീപ് ഫിലിപ് കുടക്കച്ചിറ -വൈസ് പ്രസിഡന്റ്, സി.കെ. പൗലോസ് -സെക്രട്ടറി), സി. കരുണാകരൻ, പി.എം. സജി -ജോയിന്റ് സെക്രട്ടറിമാർ, സനിൽ തോമസ് -ട്രഷറർ, ജോണി വലിയവീട്ടിൽ, ടി.കെ. ഹമീദ് , മുഹമ്മദ് ഷക്കീർ, പി.എൻ. പ്രകാശൻ, .പി.വി. ഗംഗാധരൻ, ഇ.കെ. രവീന്ദ്രൻ, ഹമീദ്നെല്ലേരി -എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവരെ യോഗം തെരഞ്ഞെടുത്തു.