അ​ട​യ്ക്കാ​ത്തോട് കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി​ ന​ശി​പ്പി​ച്ചു
Tuesday, October 4, 2022 12:51 AM IST
കേ​ള​കം: അ​ട​യ്ക്കാ​ത്തോട് കരി​യം​കാ​പ്പി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി​ന​ശി​പ്പി​ച്ചു. ആ​ന​മ​തി​ൽ നി​ർ​മ​ാണം നി​ർ​ത്തി​യ ഭാ​ഗ​ത്തുകൂ​ടി​യാ​ണ് ആ​ന പ്ര​ദേ​ശ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. വാ​ഴ​ക​ൾ, പു​ല്ല്, തെ​ങ്ങിൻ തൈ​ക​ൾ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. ആ​റു​മു​ഖം സു​മോ​ദ്, കൊ​ല്ലി​യി​ൽ അ​നൂ​പ്, ചീ​രം​വേ​ലി​ൽ ജ​സ്റ്റി​ൻ, ന​രി​കു​ഴ ജ​സ്റ്റി​ൻ, ഗി​രീ​ഷ് എ​ന്നി​വ​രു​ടെ പ​റ​മ്പി​ലാ​ണ് ഒ​റ്റ​കൊ​മ്പ​നി​റ​ങ്ങി വി​ള​നാ​ശം വ​രു​ത്തി​യ​ത്. പ​റ​മ്പി​ൽ പ്ര​വേ​ശി​ച്ച കാ​ട്ടാ​ന​യെ മ​ണ​ത്ത​ണ, ആ​റ​ളം ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് തി​രി​കെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​ത്.