സൈ​ൻ ബോ​ർ​ഡു​ക​ൾ വൃത്തിയാക്കി കെ​സി​വൈ​എം
Monday, October 3, 2022 12:46 AM IST
എ​ടൂ​ർ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ റോ​ഡ​രി​കി​ലെ സൈ​ൻ ബോ​ർ​ഡു​ക​ൾ ക്ലീ​ൻ ആ​ക്കു​ന്ന സ്വൈ​പ് അ​പ്പ് പ​ദ്ധ​തി​യു​മാ​യി കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത. 17 ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ റോ​ഡ​രി​കി​ലെ ദി​ശാ​സൂ​ച​ക​ങ്ങ​ൾ യു​വ​ജ​ന​ങ്ങ​ൾ വൃ​ത്തി​യാ​ക്കി. കെ​സി​വൈ​എം അ​തി​രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ടൂ​ർ ഫൊ​റോ​ന​യി​ലെ സൈ​ൻ ബോ​ർ​ഡു​ക​ളാ​ണ് ക്ലീ​നാ​ക്കി​യ​ത്. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു വ​ട്ട​പ്പാ​റ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​ണി​റ്റ് തോ​മ​സ്, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​വി​പി​ൻ ഇ​ല​ഞ്ഞി​പ്പ​റ​മ്പി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നൂ​പ് എ​ടൂ​ർ, അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റി​ജു മാ​ത്യു, ലി​ന​റ്റ് മ​രി​യ, ട്ര​ഷ​റ​ർ ജോ​യ​ൽ പു​തു​പ്പ​റ​മ്പി​ൽ, സി​സ്റ്റ​ർ പ്രീ​തി മ​രി​യ, സി​സ്റ്റ​ർ ജ​യ റോ​സ്, അ​ൽ​ന ആ​ന്‍റ​ണി, സ്നേ​ഹ പ​ന​ത്ത​ടി, ഫൊ​റോ​ന യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി അ​മ്പ​തോ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.